Monday, March 12, 2007

ക്ഷേത്രങ്ങളും...സങ്കല്പങ്ങളും...


പ്രിയ സ്നേഹിതരേ.....................


കേളികൊട്ടുയരുന്ന കേരളത്തില്‍, സുപ്രഭാതങ്ങള്‍ കേട്ടുണരുന്ന മലയാളികള്‍ക്ക് ഇത് ഉത്സവങ്ങളുടെ കാലമണ്. ഉത്സവം........... ഉത്തമമായതിനെ സവിപ്പിക്കുന്നതെന്തോ അതാണ് ഉത്സവം. ഓരോ പ്രവാസി മലയാളിയും അവരുടെ നാട്ടിലെ ഉത്സവത്തിന് പരമാവതി നാട്ടിലെത്തുവാന്‍ ശ്രമിക്കുന്നു. അവര്‍ അവരുടേതായ ക്ഷേത്രങ്ങളില്‍ പോകുന്നു......എന്തിന് വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്....?. എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിണ്ടുണ്ടോ....?.ഉത്സവം നടക്കുന്ന ആ പ്രതേക നാളുകളില്‍ ആ ക്ഷേത്രത്തില്‍ നിന്നും ആ ക്ഷേത്രത്തിലെ ശക്തി ആ പ്രദേശമാകെ വ്യാപിക്കുന്നു.ആ ശക്തി നമ്മളിലേക്ക് വന്നുചേരുവാന്‍ വേണ്ടിയാണ് ഉത്സവ സമയങ്ങളില്‍ നമ്മള്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നത്. കാവുകളും, കുളങ്ങളും,ക്ഷേത്രങ്ങളും നിറഞ്ഞ ഈ കേരളത്തില്‍ കമ്മ്യൂണിസം രക്തത്തില്‍ അലിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍വരെ ഇന്ന്‍ ഒളിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന സത്യം പറയാതിരിക്കുവാന്‍ വയ്യ.

തുടരും......................

അരുണ്‍ കെ. നായര്‍

1 comment:

krish | കൃഷ് said...

നല്ല ചിന്തകള്‍.