Friday, March 16, 2007

നഴ്സിംഗ്....സ്ത്രീത്വത്തിന് വില പറയുന്ന ചെകുത്താനോ........?

ചെമപ്പ്.........

കത്തുന്ന സൂര്യനും ചെമപ്പു വര്‍ണ്ണം...
ജനനത്തിന്റെ നിറം ചെമപ്പ്....
കത്തും പകക്കും ചെമപ്പ് വര്‍ണ്ണം......
ജ്വലിക്കുന്ന അഗ്നിക്കും ചെമപ്പ് വര്‍ണ്ണം...
ഇന്നെന്‍ പ്രണയ വര്‍ണ്ണവും ചോര ചെമപ്പ്.......

എന്റെ പ്രിയ ബ്ലോഗ് സുഹ്രുത്തുക്കളേ..............
ഞാന്‍ ഈ പോസ്റ്റിംഗ് ചെയ്യുന്നത് മുഴുവന്‍ ചെമന്ന അക്ഷരങ്ങള്‍ കൊണ്ടാണ്.
ഇത് വെറുമൊരു ഊഹമല്ല.... നാം ഓരോരുത്തരു ആലോചിക്കേണ്ടുന്ന സത്യമാണ്..

നഴ്സിംഗ്....കേരളത്തില്‍ ഇതിന്നൊരു ഫാഷനായി മാറിയിരിക്കുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ അമ്മമാര്‍ ഏതെങ്കിലും ഒരു നഴ്സിംഗ് കോളേജില്‍ തന്റെ കുട്ടികളെ തിരുകി കയറ്റാനുള്ള തിരക്കാണ്. എന്തിന്......? എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്..? വെറുമൊരു പൊളളയായ സ്വപ്നമാണ് ഇതിന് പിന്നില്‍ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നഴ്സുമാര്‍ക്ക് വിദേശങ്ങളില്‍ വന്‍ ഡിമാന്റ് ആണ് എന്നാണ് നട്ടില്‍ പരക്കെ പറയപ്പെടുന്നത്.എന്നാല്‍ അവര്‍ക്ക് നഷ്ട്പ്പെടുന്നത് സ്വന്തം ജീവിതവും സ്ത്രീത്വവുമാണെന്ന് നാം എന്തേ ഓര്‍ക്കുന്നില്ല. എന്തിന് വിദേശം.... ഇവിടെ ഡല്‍ഹിയിലും മറ്റൊന്നല്ല്ല നറ്റക്കുന്നത്. ഇവിടെ എല്ലാ ആശുപത്രികളിലും 75% മലയളികളാണ് ജോലി ചെയ്യുന്നത്. സംസ്കാര സമ്പന്നരെന്ന് അഹങ്കരിക്കുന്ന മലയാളി മങ്കമാരുടെ സ്ത്രീത്വം ഇന്ന് വെറും കടലാസിലൊതുങ്ങുകയാണ് (എല്ലാവരും അങ്ങനെയാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല). ഇവിടെ e.s.i.c. - യുടെ കീഴിലുള്ള ഒറ്റ ആശുപത്രികളിലും ഇപ്പോള്‍ ഒരു നിയമനങ്ങളും നടക്കുന്നില്ല. പകരം എല്ലാം contracor - മാരുടെ കീഴിലാണ് നഴ്സുമാര്‍ ജോലിചെയ്യുന്നത് എന്ന സാത്യം നിങ്ങള്‍ മനസ്സിലാക്കുക.
ഇനി എഴുതുന്നത് പച്ചയായ എന്റെ അനുഭവമാണ്......
ഞാന്‍ ഡല്‍ഹിയില്‍ വരുന്നതിനും ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഒരു COMPUTER INSTITUTE - ല്‍ COMPUTER INSTRUCTOR ജോലി നോക്കുന്ന കാലം. ഞങ്ങള്‍ ആ INSTITUTE - നെ S.I.T.D. യുമായി afiliate ചെയ്തു. അതിനുശേഷം computer t.t.c. course - ന് അപേക്ഷയും ക്ഷണിച്ചു. അത്ഭുതാവഹമായിരുന്നു പ്രതികരണം. ഇന്റെര്‍വ്യൂ നടക്കുന്നു. രജിസ്റ്റ്ട്രേഷന്‍ ചെയ്തുകൊണ്ടിരുന്ന എന്റെ മുന്നിലെയ്ക്ക് അവള്‍ വന്നു നിന്നു. ( ഇവിടെ അവളെ നമുക്ക് മീനു എന്ന് വിളിക്കാം ) അവളുടെ മുഖത്ത് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. തലേന്ന് രാത്രി ഞാന്‍ കണ്ട ദു:സ്വപ്നത്തിലെ അതേ മുഖം. ദിവസങ്ങള്‍ കഴിയുന്തോറും ഏതോ വൈകാരിക ശക്തി എന്നെ അവളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നതു പോലെ തോന്നി. പക്ഷേ ഒന്നും തന്നെ ഞാന്‍ അവളോട് തുറന്ന് പറഞ്ഞില്ല. ആഴ്ചകള്‍ കഴിഞ്ഞു കൂട്ടുകാരികളായ മൂന്ന് പെണ്‍കുട്ടികള്‍ എന്റെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായി. ആഴ്ചകള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഒരു ദിവസം ആ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ഇങ്ങനെ പര്‍ഞ്ഞു. “ഞങ്ങളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി നിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുണ്ട്, എനിക്ക് തോന്നുന്നു അവള്‍ക്ക് നിന്നോട് ഇഷ്ട്മാണെന്ന്”. അങ്ങനെ അന്നുമുതല്‍ ഞാനും അവളെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. അതിനിടയില്‍ അവള്‍ക്ക് ബി.എസ്.സി-യ്ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേയ്ക്ക് പോകുകയും ചെയ്തു. അതിന് ശേഷമാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. അത് വളര്‍ന്ന് വളര്‍ന്ന് ഒരു ദിവസം പോലും അവളുടെ സ്വരം കേള്‍ക്കാതിരിക്കാന്‍ വയ്യാത്തതുവരെയായി. അത്രയ്ക്കും കടുത്ത പ്രണയം. മൊബൈല്‍ ഫോണിലൂടെ മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. ഒരു തവണ ഓണത്തിന് ലീവിന് പോയപ്പോള്‍ അവള്‍ എന്റെ വീട്ടിലും വന്നു. അതിനു ശേഷം ഒരു വലിയ ഇടവേള.....
ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെയും അവള്‍ നാട്ടിലാണ് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. ഒരിക്കല്‍ അവളെ ഫോണില്‍ കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു നമുക്ക് പിരിയാം.. നമ്മുടെ ബന്ധം വീട്ടുകാര്‍ ഒരിക്കലും സമ്മതിക്കില്ല. വീണ്ടും മാസങ്ങള്‍ക്കു ശേഷം ഇന്നലെ (16-03-07) അവളുടെ ഹോസ്റ്റ്ലിലെ ഫോണില്‍ വിളിച്ചു. എന്റെ ഭാഗ്യമോ, ഭാഗ്യ ദോഷമോ എന്നറിയില്ല. അവളെ ലൈനില്‍ കിട്ടി. ഞങ്ങള്‍ അതില്‍ 11 മിനിറ്റ് 42 സെക്ക്ന്റ് നേരം സംസാരിച്ചു. അതിന് ശേഷം അവള്‍ ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ട് അതില്‍ വിളിക്കുവാന്‍ പറഞ്ഞു. ഏകദേശം പത്തു മിനിട്ടിനു ശേഷം ഞാന്‍ ആ മൊബൈലിലേയ്ക്ക് വിളിച്ചു. ഏകദേശം 19 മിനിട്ട് 16 സെക്കന്റ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവസാനം അവള്‍ എന്നെ പിരിയാന്‍ തീരുമാനിച്ചതിന്റെ കാരണമായി അവള്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ നിന്നെ എന്നെക്കാളും സ്നേഹിച്ചു. അതുകൊണ്ടുതന്നെ എനിയ്ക് നിന്നെ ചതിക്കുവാന്‍ കഴിയുന്നില്ല. because i am not virgin".

Wednesday, March 14, 2007

ആരായിരുന്നു അവള്‍...........?

http://thanimalayalam..com

അവള്‍....................
അവള്‍ അന്ധകാരത്തിന്റെ തുരുത്തില്‍ ഒരു തിരി വെളിച്ചമാറ്റിരുന്നു. മുങ്ങിത്താഴുവാ‍ന്‍ പോയ എനിക്ക് ഒരു കച്ചിത്തുരുമ്പായിരുന്നു. വരണ്ട മരുഭൂമികളില്‍ ഒരു തുള്ളി ദാഹ ജലമായും, തകര്‍ത്തു പെയ്യുന്ന പേമാരിയില്‍ ഒരു വാഴയിലയുടെ മറവായും, കൊടുങ്കാറ്റിന്റെ രുദ്രതയില്‍ കെട്ടിപ്പിടിക്കാനൊരു വന ജ്യോത്സ്നയായും, മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു ക്യഷ്ണതുളസിയുടെ നൈര്‍മല്ല്യമായും, നീറിപ്പടരുന്ന വേദനയില്‍ ‍ചന്ദനലേപനത്തിന്റെ കുളിര്‍മയായും മൂകമായ വിജനദയില്‍ ഓടക്കുഴലിന്റെ മധുര സംഗീതമായും അവള്‍ എന്നിലേക്ക് ഒഴുകിയെത്തി. ശരത്കാല മേഘങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നതുപോലെ..... ശിശിര സായാഹ്നങ്ങളിലെ മുകില്‍ മാലയുടെ സംഗമം പോലെ അവളും ഞാനും തമ്മില്‍ കണ്ടുമുട്ടി. ഈ സംഗമം എന്റെ ഇപ്പോള്‍ ഒരു ചോദ്യമായ് മാറുകയാണ്. എന്റെ പ്രണയ വര്‍ണ്ണങ്ങളും ചോരച്ചെമപ്പാകുമോ.........................?.

Monday, March 12, 2007

ക്ഷേത്രങ്ങളും...സങ്കല്പങ്ങളും...


പ്രിയ സ്നേഹിതരേ.....................


കേളികൊട്ടുയരുന്ന കേരളത്തില്‍, സുപ്രഭാതങ്ങള്‍ കേട്ടുണരുന്ന മലയാളികള്‍ക്ക് ഇത് ഉത്സവങ്ങളുടെ കാലമണ്. ഉത്സവം........... ഉത്തമമായതിനെ സവിപ്പിക്കുന്നതെന്തോ അതാണ് ഉത്സവം. ഓരോ പ്രവാസി മലയാളിയും അവരുടെ നാട്ടിലെ ഉത്സവത്തിന് പരമാവതി നാട്ടിലെത്തുവാന്‍ ശ്രമിക്കുന്നു. അവര്‍ അവരുടേതായ ക്ഷേത്രങ്ങളില്‍ പോകുന്നു......എന്തിന് വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്....?. എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിണ്ടുണ്ടോ....?.ഉത്സവം നടക്കുന്ന ആ പ്രതേക നാളുകളില്‍ ആ ക്ഷേത്രത്തില്‍ നിന്നും ആ ക്ഷേത്രത്തിലെ ശക്തി ആ പ്രദേശമാകെ വ്യാപിക്കുന്നു.ആ ശക്തി നമ്മളിലേക്ക് വന്നുചേരുവാന്‍ വേണ്ടിയാണ് ഉത്സവ സമയങ്ങളില്‍ നമ്മള്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നത്. കാവുകളും, കുളങ്ങളും,ക്ഷേത്രങ്ങളും നിറഞ്ഞ ഈ കേരളത്തില്‍ കമ്മ്യൂണിസം രക്തത്തില്‍ അലിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍വരെ ഇന്ന്‍ ഒളിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന സത്യം പറയാതിരിക്കുവാന്‍ വയ്യ.

തുടരും......................

അരുണ്‍ കെ. നായര്‍

പ്രണയ മണിത്തൂവല്‍


ഇത് എന്റെ ആദ്യത്തെ എഴുത്താണ്...


കല്പാന്തങ്ങളോളം തുടരുന്ന കാലത്തിന്റെ പ്രണയ വര്‍ഷത്തിന്..........

പ്രകാശ വര്‍ഷങ്ങള്‍ക്കുമപ്പുറത്ത് ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെ-

മടങ്ങേണ്ടി വന്ന നക്ഷത്രത്തിന്...............

ആ‍രുടേയോ കണ്ണുനീര്‍ വീണ് മാഞ്ഞുതീര്‍ന്ന മഴവില്ലിന്...........

എല്ലാത്തിനുമപ്പുറം നീ അറിയാതെപോയ എന്റെ പ്രണയത്തിന്.....

എന്റെ കണ്ണുനീര്‍ പൂവിന്.....

അതിനുമപ്പുറം...... എല്ലാ പ്രവാസി സുഹ്രത്തുക്കള്‍ക്കും.........നാട്ടിലെ സുഹ്രത്തുക്കള്‍ക്കും വേണ്ടി....

ഞാന്‍ എന്റെ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.............

ഇത് നിങ്ങള്‍ക്കു വേണ്ടിയാണ്........

നല്ലവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി.......


ഒരുപാടൊരുപാട് ഇഷ്ടത്തോടെ...........

നിങ്ങളുടെ........... അരുണ്‍.കെ.നായര്‍.